22 December Sunday

കാപ്പാട് ഇനി ഹരിത ടൂറിസം കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിനെ ഹരിത ടൂറിസം കേന്ദ്രമായി കാനത്തിൽ ജമീല എംഎൽഎ പ്രഖ്യാപിക്കുന്നു

കൊയിലാണ്ടി 
മാലിന്യമുക്തം നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി കാനത്തിൽ ജമീല എംഎൽഎ പ്രഖ്യാപിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ അധ്യക്ഷയായി. നവകേരള മിഷൻ, ശുചിത്വമിഷൻ നേതൃത്വത്തിലാണ് കാപ്പാടിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. കർമപദ്ധതിയുടെ ഭാഗമായി ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ തുടങ്ങിയ പദ്ധതികളും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് മുഖ്യാതിഥിയായി. ടി അനിൽകുമാർ, പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ എം ഷീല, സ്ഥിരംസമിതി അംഗങ്ങളായ അതുല്യ ബൈജു, സന്ധ്യാ ഷിബു, പഞ്ചായത്ത് അംഗം വി മുഹമ്മദ് ഷരീഫ്, പി ശിവദാസൻ, വത്സല പുല്ല്യേത്ത്, വൈഷ്ണവി, ആഷിത, വന്ദന, നന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top