22 December Sunday
സംസ്ഥാന സ്‌കൂൾ കായികമേള

ദീപശിഖ പ്രയാണത്തിന്‌ ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കേരള സ്കൂൾ കായികമേള ദീപശിഖ പ്രയാണം കോഴിക്കോട് നഗരത്തിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം

കോഴിക്കോട് 
തിങ്കളാഴ്‌ച എറണാകുളത്ത്‌ ആരംഭിക്കുന്ന ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ റാലിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉജ്വല സ്വീകരണം നൽകി. 
കാസർകോട്‌ ഹൊസ്‌ദുർഗിൽനിന്ന്‌ ആരംഭിച്ച ദീപശിഖ പ്രയാണം ശനിയാഴ്‌ചയാണ്‌ ജില്ലയിലെത്തിയത്‌. താമരശേരിയിലെ സ്വീകരണത്തിന്‌ ശേഷം മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെത്തി. നൂറുകണക്കിനാളുകൾ ചേർന്നാണ്‌ ദീപശിഖ റാലിയെ എതിരേറ്റത്‌. സ്വീകരണം പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ കെ അബൂബക്കർ ഉദ്ഘാടനംചെയ്തു. ഡോ. എ കെ അബ്ദുൾ ഹക്കീം അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൾ നാസർ, വി പി മനോജ്, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത്, ജില്ലാ സ്പോർട്സ് സെക്രട്ടറി എം ദിലിപ്കുമാർ, ഡിപിഒ വി ടി ഷീബ എന്നിവർ സംസാരിച്ചു. ഡിഡിഇ മനോജ് കുമാർ സ്വാഗതം പറഞ്ഞു. രാമനാട്ടുകരയിലെ സ്വീകരണത്തിനുശേഷം ദീപശിഖ റാലി മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top