വടകര
ആയഞ്ചേരി, വേളം പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാടശേഖരങ്ങളിൽ 50 ഏക്കർ കൃഷിയോഗ്യമാക്കാൻ പദ്ധതി വരുന്നു. സൂക്ഷ്‌മ നീർത്തടം പദ്ധതി 2025 ഏപ്രിലിൽ പൂർത്തിയാക്കും. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കാർഷികോൽപ്പാദനം വർധിപ്പിക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. സൂക്ഷ്മ നീർത്തട വികസനം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുകയും ഡൈവേർഷൻ ചാനൽ നിർമിക്കുകയും ചെയ്യും. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഹമീദ്, വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..