03 December Tuesday

ഫാറൂഖ് കോളേജിൽ ദേശീയ രസതന്ത്ര സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

 

ഫറോക്ക്
ഫാറൂഖ് കോളേജ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെ ദ്വിദിന ദേശീയ രസതന്ത്രസമ്മേളനം തുടങ്ങി. കലിക്കറ്റ്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ കലാലയങ്ങളിലെ രസതന്ത്ര അധ്യാപകരിൽനിന്ന് ആജീവനാന്ത സേവനത്തിനുള്ള സുലോചന നന്ദന്‍ ഇഎഫ്സിഎസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ രസതന്ത്ര വിഭാഗം റിട്ട. അധ്യാപകന്‍ ഡോ. കെ കെ ദേവദാസനും കലാലയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ശാസ്ത്രാധ്യാപകർക്കുള്ള യങ് സയന്റിസ്റ്റ് അവാർഡ് ഫാറൂഖ് കോളേജ് രസതന്ത്രവിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. റെജി തോമസിനും സമ്മാനിച്ചു.
പ്രൊഫ. ടി പ്രദീപ് അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എ ആയിശ സ്വപ്ന, മാനേജർ സി പി കുഞ്ഞി മുഹമ്മദ്, ഡോ. അലി ഫൈസല്‍, കെ കുഞ്ഞലവി, ഡോ. എ കെ അബ്ദുൽ റഹീം, പി ഇ എം അബ്ദുൽ റഷീദ്, ഡോ. സന്തോഷ് ആർ നന്ദന്‍ എന്നിവര്‍ സംസാരിച്ചു. വകുപ്പ് മേധാവി ഡോ. എ പി കവിത  സ്വാഗതവും കോൺഫറൻസ് കോ ഓർഡിനേറ്റർ കെ സുമയ്യ  നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ ഡോ. എം ആർ രശ്മി, ഡോ. ടി എൻ മുഹമ്മദ് മുസ്തഫ, ഡോ. മിഥുൻ ഷാ എന്നിവർ അധ്യക്ഷരായി. സമ്മേളനം നാളെ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top