കോഴിക്കോട്
ജില്ലയില്‍ രണ്ടുദിവസമായി കനത്ത മഴ തുടരുന്നു. കൊയിലാണ്ടി കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിങ്കളാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പമെത്തിയ മൂടാടി മലബാര്‍ കോളേജിലെ വിദ്യാര്‍ഥി നിയാസ് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ആരംഭിച്ച മഴ മലയോരത്തും നഗരങ്ങളിലും തുടരുകയാണ്.
നഗരത്തിലും വടകര ലിങ്ക് റോഡിലും വെള്ളക്കെട്ടുണ്ടായി. ചൊവ്വാഴ്ച ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ് ശക്തമായ മഴ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..