08 October Tuesday

മോഷണം പോയ ടാർ കിട്ടി; 
എന്നിട്ടും റോഡുപണി നീളെ നീളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 4, 2023

തകർന്ന പറശ്ശേരി പട്ടിക വർഗ കോളനി റോഡ്

പുതുപ്പാടി 
എട്ട്‌ വർഷം മുമ്പ്‌  മോഷണം പോയ ടാർ തിരിച്ചുകിട്ടിയെങ്കിലും പട്ടികവർഗ കോളനിയിലേക്കുള്ള റോഡ്‌  പണി മുടങ്ങിയതിനാൽ കോളനിക്കാർ ദുരിതത്തിൽ.
 പുതുപ്പാടി പഞ്ചായത്തിലെ 10ാം വാർഡിലെ പറശ്ശേരി പട്ടിക വർഗ കോളനി റോഡ് 216 മീറ്റർ നീളത്തിൽ ടാർചെയ്യുന്നതിന് 7,05,800 രൂപവകയിരുത്തി ടിഎസ്‌പി വിഭാഗം ഫണ്ടുപയോഗിച്ച് ടാർ വാങ്ങിയെങ്കിലും അത്‌ മോഷണം പോയതിനാൽ റോഡ്‌ പണി  നടന്നില്ല.
 ടാർ മോഷണംപോയകാര്യം കൺവീനർ 2020ലാണ്‌ പഞ്ചായത്തിൽ അറിയിച്ചത്‌. വിജിലൻസിന്‌ ലഭിച്ച പരാതിയിൽ നടപടി  ആരംഭിച്ചപ്പോൾ മോഷണംപോയ ഒമ്പത്‌  ബാരൽ ടാറും കഴിഞ്ഞ ഏപ്രിൽ 19ന് പഞ്ചായത്ത്‌ മുറ്റത്ത്  തിരിച്ചെത്തിച്ചു. അത്‌ അതിനേക്കാൾ പൊല്ലാപ്പായി. പഞ്ചായത്ത്‌ മുറ്റത്ത്‌  ടാർ നിരത്തിവച്ചത് കാരണം അതുവഴി  നടക്കാനോ  ബൈക്ക്  പാർക്ക് ചെയ്യാനോ  സാധിക്കുന്നില്ല.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top