15 September Sunday
ക്ഷേമ പെന്‍ഷന്‍

39.51 കോടി വിതരണം ചെയ്യും

സ്വന്തം ലേഖകൻUpdated: Wednesday Sep 4, 2024
കോഴിക്കോട്
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും അർഹരായവർക്ക്  ക്ഷേമപെൻഷൻ എത്തിച്ച് സംസ്ഥാന സർക്കാർ. ജില്ലയിൽ  ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 2,60,049  ഗുണഭോക്താക്കൾക്കായി​  39,54,86,900 രൂപ  വിതരണംചെയ്യും. മാർച്ചിലെ പെൻഷനാണ് ഗുണഭോക്താക്ക​ളുടെ കൈയിലെത്തുന്നത്. 
കർഷകത്തൊഴിലാളി, വാർധ്യകകാല, ഭിന്നശേഷി, അവിവാഹിത, വിധവ പെൻഷനുകളാണ്‌   വിതരണം ചെയ്യുന്നത്‌. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടും പെൻഷൻ എത്തിക്കാൻ തുടങ്ങി. ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഓണത്തിന് മുമ്പ് നൽകാനാണ്  സർക്കാരിന്റെ  ആലോചന.  ഇതോടെ ഓണത്തോടനുബന്ധിച്ച്‌ ഒരാൾക്ക്‌ 4800 രൂപവീതം ലഭിക്കും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top