22 December Sunday
വഞ്ചിയിൽ വെള്ളം കയറി

21 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കൊയിലാണ്ടി ഹാർബറിലേക്ക് കൊണ്ടുവരുന്നു

 
കൊയിലാണ്ടി
കൊയിലാണ്ടി ഹാർബറിൽനിന്ന്‌ മീൻപിടിത്തത്തിന്‌ പോയ വഞ്ചിയിൽ വെള്ളം കയറി. വഞ്ചിയും അതിലുണ്ടായിരുന്ന 21 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ചൊവ്വ പുലർച്ചെ അഞ്ചിന്‌ ഹാർബറിൽനിന്ന്‌ പുറപ്പെട്ട ഓംകാരനാഥൻ വഞ്ചിയിലാണ്‌ വെള്ളം കയറിയത്‌. 
വഞ്ചിയിൽ വെള്ളം കയറുന്നെന്ന്‌ വിവരം ലഭിച്ചയുടൻ ഹാർബറിൽനിന്ന്‌ പുറപ്പെട്ട എസ്‌സിപിഒ മനു തോമസ്, റെസ്ക്യു ഗാർഡുമാരായ കെ വി മിഥുൻ, കെ ഹമിലേഷ്, കോസ്റ്റൽ പൊലീസ് സിപിഒ ഗിഫ്റ്റ്സൺ, കോസ്റ്റൽ വാർഡൻ പി കെ ദിബീഷ് എന്നിവരാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top