23 December Monday

ഓട്ടോഡ്രൈവറെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ പിടികൂടണം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
നടുവണ്ണൂർ
ഓട്ടോറിക്ഷാ തൊഴിലാളിയും സിഐടിയു പ്രവർത്തകനുമായ കൊടോളിമീത്തൽ മിഥുനെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നടുവണ്ണൂർ ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കരുമ്പാപ്പൊയിലിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. എൻ ആലി അധ്യക്ഷനായി. സി എം ശ്രീധരൻ, ടി പി ദാമോദരൻ, പി വി ശാന്ത എന്നിവർ സംസാരിച്ചു. ബി കെ ജിജീഷ് മോൻ സ്വാഗതം പറഞ്ഞു. കരുമ്പാപ്പൊയിൽ ടൗണിൽ പ്രകടനവും നടന്നു. സെപ്തംബർ 12ന് രാത്രി ഏഴോടെയാണ്‌ നടുവണ്ണൂർ ടൗണിൽനിന്ന്‌ മിഥുനെ ഓട്ടോറിക്ഷ ഓട്ടം വിളിക്കുന്നത്. കാവുന്തറ ഇരിങ്ങത്ത് റോഡിൽ തറമ്മലങ്ങാടിയിലെ ഉൾപ്രദേശത്തെത്തിയപ്പോൾ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top