05 November Tuesday
6.55 കോടി രൂപ നഷ്‌ടപരിഹാരം

മെഗാ അദാലത്തിൽ 
321 കേസുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
 
കോഴിക്കോട് 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ്  കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ കോടതികളിൽ നടത്തിയ മെഗാ അദാലത്തിൽ 321 കേസുകൾ തീർപ്പാക്കി. 6,55,56,900 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാനും  ഉത്തരവായി. 1371 കേസുകളാണ്‌ പരിഗണിച്ചത്‌. 
സിവിൽ കേസുകൾ, വാഹന അപകടം, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവയാണ്‌ പരിഗണിച്ചത്‌. ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശേരി കോടതികളിലുമാണ്‌ അദാലത്ത്‌ നടന്നത്‌. ഡിഎൽഎസ്‌എ ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എസ്‌ മുരളി കൃഷ്ണന്റെ നേതൃത്വത്തിൽ സെക്രട്ടറി ടി ആൻസി, എൻ ആർ കൃഷ്ണകുമാർ, പി പ്രദീപ്, കെ നൗഷാദലി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജുഡീഷ്യൽ ഓഫീസർമാരായ ലീന റഷീദ് (സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ), ജോമി അനു ഐസക് (സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ), ജോജി തോമസ്(സബ് ജഡ്ജ് വടകര), ടി ഐശ്വര്യ, (മുൻസിഫ് വടകര), രവീണ നാസ് (മുൻസിഫ് കൊയിലാണ്ടി)  എന്നിവരാണ് തീർപ്പുകൽപ്പിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top