15 November Friday

സർക്കാർ ആശുപത്രികളിൽ 
പ്രസവ മരണനിരക്ക്‌ കുറവ്‌

എം ജഷീനUpdated: Monday Nov 4, 2024
എം ജഷീന
കോഴിക്കോട്‌
പ്രസവത്തിനിടെയുള്ള മരണനിരക്ക്‌ സർക്കാർ ആശുപത്രികളിൽ കുറവെന്ന്‌ റിപ്പോർട്ട്‌. ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സർവീസ്‌ തയ്യാറാക്കിയ ആദ്യഘട്ട മെറ്റേണൽ ഡെത്ത്‌ ഫാക്ട്‌ ഷീറ്റിലാണ്‌ കണ്ടെത്തൽ. ഈ വർഷം സംസ്ഥാനത്ത്‌ ആകെ 44 പ്രസവ മരണങ്ങളുണ്ടായതിൽ 23 ശതമാനം മാത്രമാണ്‌ സർക്കാർ ആശുപത്രിയിൽ. 50 ശതമാനം മരണങ്ങളും സ്വകാര്യ ആശുപത്രിയിലാണ്‌. 14 ശതമാനം വീട്ടിലും ഏഴുശതമാനം ആശുപത്രികളിലേക്കുള്ള വഴിമധ്യേയുമാണുണ്ടായത്‌. 
 പ്രസവ സംബന്ധമായ വിവിധ കാരണങ്ങളാൽ 22 പേരാണ്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്‌. ഇതിന്റെ ഇരട്ടിയിലേറെ പ്രസവം നടക്കുന്ന സർക്കാർ ആശുപത്രിയിൽ മരിച്ചത്‌ 10 പേരും. നാലു മരണം മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലാണ്‌. മൂന്ന്‌ ഇടുക്കി സ്വദേശിനികൾ തമിഴ്‌നാട്ടിലെയും ഒരു കാസർകോട്‌ സ്വദേശിനി കർണാടകത്തിലെയും ആശുപത്രികളിലാണ്‌ മരിച്ചത്‌. 
 നഗരങ്ങളിൽ മരണനിരക്ക്‌ കുറവാണ്‌. 41 ശതമാനം മരണവും ഗ്രാമീണ മേഖലയിലാണ്‌. 57 ശതമാനം മരണം പ്രസവം കഴിഞ്ഞ്‌ 42 ദിവസത്തിനുള്ളിലാണ്‌. പാലക്കാട്‌ ജില്ലയിലാണ്‌ കൂടുതൽ മരണം. ഒമ്പതു പേർ. 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പ്രസവ മരണമുണ്ടായത്‌ കോവിഡ്‌ കാലത്താണ്‌. മൊത്തം 220ൽ 97 ഉം കോവിഡ്‌ ബാധിച്ചായിരുന്നു. 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്‌ മരിക്കുന്നതിലേറെയും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 ആയിരുന്നു മരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top