27 December Friday

കത്തിക്കുത്ത് കേസിലെ പ്രതി മാസങ്ങള്‍ക്കുശേഷം പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

 

കോഴിക്കോട്
കത്തിക്കുത്ത് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. തിരുവനന്തപുരം സുകുഭവനിൽ സുജിത്തി(40)നെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂലൈ 17നായിരുന്നു കേസിന് ആസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനുസമീപം ഫുട്പാത്തിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നയാളെ ഒരു പ്രകോപനവുമില്ലാതെ സുജിത്ത് കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചു.​ ന​ഗരത്തിൽ കണ്ടംകുളത്തുവച്ച് എസ്ഐ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top