24 November Sunday

കുഴൽപ്പണം: ബിജെപിയുടെ ജീർണമുഖം വെളിവായി– ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

അഴിയൂർ
കൊടകര കുഴൽപ്പണ ഇടപാട് ബിജെപിയുടെ ജീർണമുഖമാണ് വെളിവാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ. നമ്മുടെ ജനാധിപത്യത്തെയും  സ്വാതന്ത്ര്യസമരത്തെയും ബിജെപി വെല്ലുവിളിക്കുകയും അപഹസിക്കുകയുമാണ്.
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കള്ളം പറയുകയാണ്‌. കേരളത്തിലെ മാധ്യമങ്ങൾ ജനാഭിപ്രായങ്ങൾ പരിഗണിക്കാതെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെയുള്ള ജനരോഷത്തെ മറികടക്കാൻ വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കുന്നു. കോർപറേറ്റുകൾക്ക് അനുകൂലമായി കരിനിയമങ്ങൾ കൊണ്ടുവരുന്നു. പൊതുമേഖലയെ കേന്ദ്രസർക്കാർ തകർക്കുമ്പോൾ കേരളം അതിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്. 
കേരളം ഉയർത്തുന്ന ബദൽ നയങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും പെൻഷൻ കൊടുക്കാൻ തീരുമാനിച്ചത് ജനപക്ഷ സർക്കാരായതിനാലാണ്‌. എല്ലാവിധ വർഗീയതയെയും എതിർത്തുപോന്ന പ്രസ്ഥാനമാണ് സിപിഐ എം. ഈ വസ്തുതകളെ മാധ്യമങ്ങൾ തമസ്കരിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ കൊലവിളി പ്രസംഗം മാധ്യമങ്ങൾ കാണുന്നില്ലെന്നും അദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top