04 December Wednesday

കൃഷി ഭൂമിയിലിറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

ആനകളിറങ്ങി കാർഷികവിളകൾ നശിപ്പിച്ച പാലൂരിൽ കുറ്റ്യാടി റെയ്ഞ്ചർ നിഖിൽ ജറോമിന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു

നാദാപുരം 

മാടാഞ്ചേരിയിലും പാലൂരിലും ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച ആനകളെ വനത്തിലേക്ക് ഓടിച്ചു. കുറ്റ്യാടി റെയ്ഞ്ചർ നിഖിൽ ജറോമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ആർആർടി സംഘവും ചേർന്ന്‌ കുട്ടിയാന  ഉൾപ്പെടെയുള്ളവയെ കണ്ണൂർ ജില്ലയിലെ കണ്ണവം മേഖലയിലെ ഉൾവനത്തിലേക്ക് കയറ്റിവിട്ടു. ഏതാനും ദിവസമായി ആനകൾ കൃഷിഭൂമിയിൽ നിലയുറപ്പിച്ചതിനാൽ കർഷകർക്ക് റബർ ടാപ്പിങ്ങിനും മറ്റും പോവാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നാട്ടുകാർ കുറ്റ്യാടി റെയ്ഞ്ചർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വിലങ്ങാട് സെക്‌ഷൻ ഫോറസ്റ്റ് അധികൃതർ രാത്രി പാലൂരിലെ കൃഷിഭൂമിയിലെത്തി പടക്കം പൊട്ടിച്ചും തീ കത്തിച്ചും ആനകളെ തുരത്തിയോടിച്ചെങ്കിലും മടങ്ങിയെത്തിയതോടെയാണ് ആർആർടിയുടെ സഹായം തേടിയത്. കണ്ണവം വനത്തിൽനിന്ന് പുഴ കടന്നുവരുന്ന ആനകളാണിത്. അതിർത്തിയിൽ ഫെൻസിങ്‌ ലൈനുകൾ സ്ഥാപിക്കണമെന്നും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top