22 December Sunday

ഉദ്ഘാടനത്തിന് ഒരുങ്ങി 
നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024
വടകര
നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിന് ഒരുങ്ങി. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ കെട്ടിടം നവംബറിൽ നാടിന് സമർപ്പിക്കും. എടോടിയിൽ കേളുഏട്ടൻ, പി പി ശങ്കരൻ സ്മാരകത്തിന് സമീപം നഗരസഭയുടെ സ്ഥലത്താണ് കെയുആർഡിഎഫ്സിയിൽനിന്ന്‌ 9.16 കോടി രൂപ വായ്പ ലഭ്യമാക്കി നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. 7212.62 ചതുരശ്ര മീറ്റർ  വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 53 കടമുറികളുണ്ട്. ബാക്കി നഗരസഭ ഓഫീസായിരിക്കും. ഇലക്ട്രോണിക്സ് ഇന്റീരിയർ പ്രവൃത്തി പുരോഗമിക്കുകയാണ്. ലിഫ്റ്റ് ഉൾപ്പെടെയുള്ളവയ്‌ക്ക്‌ ഇതിനകം വർക്ക് ഓർഡർ നൽകി. നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിലാണ് യാർഡ് നിർമിക്കുന്നത്.  മികച്ച സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുംവിധം സൗകര്യമൊരുക്കും. കെട്ടിടത്തിലെ ഒമ്പത് കടമുറികൾ വിവിധ വ്യാപാരങ്ങൾക്ക് ലേലത്തിൽ അനുവദിച്ചു. ബാക്കിയുള്ള കടമുറികളുടെ ഓഫർ ഈ മാസം ഒമ്പതിനും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top