മുക്കം
വിദ്യാർഥികളെ അധ്യാപകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പരാതി. കോൺഗ്രസ് അധ്യാപക സംഘടനാ നേതാവും മുക്കം നഗരത്തിലെ പ്രമുഖ മത സ്ഥാപനത്തിന് കീഴിലെ സ്‌കൂളിലെ യുപി ഭാഷാ അധ്യാപകനുമായ ആൾക്കെതിരെയാണ് കുട്ടികൾ ശിശുക്ഷേമസമിതിക്ക് പരാതിനൽകിയത്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
കൗൺസലിങ്ങിനിടെ അധ്യാപികയോടാണ് കുട്ടികൾ വിവരം പറഞ്ഞത്. പിന്നാലെ ശിശുക്ഷേമ സമിതി കുട്ടികളിൽനിന്ന് മൊഴിയെടുത്തു.
അതേസമയം, പീഡിപ്പിച്ചതായി പൊലീസിൽ കുട്ടികളുടെ മൊഴിയില്ലെന്ന് മുക്കം എസ്എച്ച്ഒ പറഞ്ഞു.
ഹോസ്റ്റൽ വാർഡന്റെയും മറ്റും സമ്മർദത്തെ തുടർന്ന് കുട്ടികൾ പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞതായാണ് വിവരം.
നേരത്തെ അധ്യാപകൻ പീഡിപ്പിച്ചിരുന്നതായി മുതിർന്ന കുട്ടികളും പറയുന്നുണ്ട്.
അന്വേഷണം നടത്തി കുറ്റകാരനാണെന്ന് കണ്ടാൽ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. അതേസമയം, കുട്ടികളുടെ പരാതികേട്ട കൗൺസലിങ് അധ്യാപികയെ സ്ഥാപനം പുറത്താക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..