22 December Sunday
അനധികൃത മത്സ്യബന്ധനം

1000 കിലോ ചെറുമത്സ്യം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
 
കൊയിലാണ്ടി
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമീനുകളെ പിടിച്ച ബോട്ടുകൾ കസ്‌റ്റഡിയിൽ. ആയിരം കിലോയോളം ചെറുമത്സ്യങ്ങളുമായി ബേപ്പൂരിലെ ‘മഹിദ’, ചോമ്പാലയിലെ ‘അസർ’ എന്നീ യാനങ്ങളാണ്‌ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര തീരദേശ പൊലീസും ചേർന്ന് പിടിച്ചെടുത്തത്‌. 
നിയമവിരുദ്ധമായി മീൻ പിടിക്കുന്ന തോണിയും എൻജിനും ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടർ സുനീർ അറിയിച്ചു. ബേപ്പൂരിൽ  ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്‌ ജി എസ് ഐ രാജൻ, സിപിഒ ശ്രീരാജ്, റെസ്ക്യു ഗാർഡുമാരായ വിഘ്നേഷ്, താജുദ്ദീൻ എന്നിവരും ചോമ്പാലയിൽനിന്ന്‌ വടകര തീരദേശ പൊലീസ് സ്റ്റേഷൻ എസ്‌സിപിഒ മിഥുൻ പികെസി റെസ്ക്യു ഗാർഡുമാരായ വിഷ്ണു, ശരത് എന്നിവരും ചേർന്നാണ് ബോട്ടുകൾ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top