21 December Saturday

വനിതാ കമീഷൻ 
തീരദേശ ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
ഫറോക്ക്‌
തീരദേശ മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സംസ്ഥാന വനിതാ കമീഷൻ കടലുണ്ടിയിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം നടന്ന സെമിനാർ അധ്യക്ഷ പി സതീദേവി ഉദ്ഘാടനംചെയ്തു. കേരളം എല്ലാ മേഖലയിലും കൈവരിച്ച സാമൂഹ്യ പുരോഗതിക്ക് ഒട്ടും അഭികാമ്യമല്ലാത്ത പ്രവണതകൾ വളർന്നുവരികയാണെന്ന് അവർ പറഞ്ഞു.  
പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ്‌ വി അനുഷ അധ്യക്ഷയായി. കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി കെ ശിവദാസൻ, സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു പച്ചാട്ട് എന്നിവർ സംസാരിച്ചു. അഡ്വ. പി എം ആതിര, ഡോ. കെ വിജുല എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വനിത കമീഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ സ്വാഗതവും ആർ അർച്ചന നന്ദിയും പറഞ്ഞു. ആദ്യദിനം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് ഏകോപന യോഗം ചേർന്നു. 
കടലോരത്തെ വനിതാ കിടപ്പുരോഗികൾ, പ്രത്യേക രോഗം ബാധിച്ച് കഴിയുന്നവർ, ഒറ്റപ്പെട്ടു കഴിയുന്നവർ എന്നിവരെയും അങ്കണവാടികളും സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top