21 December Saturday

ചാലിയാർ തീരം സൗന്ദര്യവൽക്കരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ഫറോക്ക് ദീപാലംകൃത ഇരുമ്പുപാലത്തിന് സമീപം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ

ഫറോക്ക് 

ചാലിയാർതീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു.  1.17 കോടി ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്. 
സംസ്ഥാനത്ത് ആദ്യമായി വിദേശമാതൃകയിൽ ദീപാലംകൃതമാക്കി അലങ്കരിച്ച ഫറോക്ക് പഴയ ഇരുമ്പുപാലത്തിന് സമീപത്താണ്‌ പ്രവൃത്തി ആരംഭിച്ചത്‌.     പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപറേഷൻ ചിൽഡ്രൻസ് പാർക്കും നവീകരിച്ച് "നമ്മൾ പാർക്ക്’ എന്ന് പേര് നൽകി. ഇവിടെയെത്തുന്നവരുടെ എണ്ണം  വർധിച്ച സാഹചര്യത്തിൽ പുഴയോരത്ത്  കൂടുതൽ സൗകര്യം ഒരുക്കാനായാണ്‌  ടൂറിസം വകുപ്പ്  പദ്ധതി ആവിഷ്‌കരിച്ചത്.  
 വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഉല്ലാസത്തിനും തീരത്ത് സൗകര്യമൊരുക്കും.  ചെറുവണ്ണൂർ - ഫറോക്ക് റോഡിനെ കൂട്ടിയിണക്കി പാർശ്വഭിത്തിയോടുകൂടിയ റോഡ്,  ജലം പുഴയിലേക്ക് വേഗത്തിൽ ഒഴുക്കിവിടാനുള്ള ഡ്രെയ്‌‌നേജ്, ഇന്റർലോക്ക്, അലങ്കാര വെളിച്ചം, ഇരിപ്പിടങ്ങൾ  അടക്കമുള്ള ഉദ്യാനം എന്നിവ ഒരുക്കും. 
    ബ്രിട്ടീഷ് നിർമിത ഇരുമ്പുപാലം നേരത്തെ ടൂറിസം വികസന പദ്ധതിയിൽ സമ്പൂർണമായി നവീകരിച്ചിരുന്നു. പാർക്കിലെ തുറന്ന വേദിയിൽ പതിവായി  കലാപരിപാടികളും നടക്കാറുണ്ട്‌. പുഴയുടെ ഫറോക്ക്‌കര ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളിയുടെ സ്ഥിരം വേദിയാണ്‌. പുതുതായി ഒരുക്കുന്ന പാർക്കിലിരുന്നും ജലമേള ആസ്വദിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top