22 December Sunday

എൽഐസി ഏജന്റുമാരുടെ കരിദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ മാനാഞ്ചിറ എൽഐസി ബ്രാഞ്ചിൽ നടത്തിയ സമരത്തിൽനിന്ന്

കോഴിക്കോട്
എൽഐസി ഏജന്റുമാരുടെ കമീഷൻ വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടി പിൻവലിക്കുക, ക്ലാബാക്ക് വ്യവസ്ഥ ഉപേക്ഷിക്കുക, ചെറിയ പോളിസികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ അഖിലേന്ത്യാ വ്യാപകമായി സമരം നടത്തി. കോഴിക്കോട് ഡിവിഷനിലെ 25 ബ്രാഞ്ചുകളിലും ഏജന്റുമാർ കരിദിനാചരണം സംഘടിപ്പിച്ചു. മാനാഞ്ചിറ എൽഐസി ബ്രാഞ്ചിൽ സമരം യൂണിയൻ കേന്ദ്രകമ്മിറ്റി അംഗം ടി കെ വിശ്വൻ ഉദ്ഘാടനംചെയ്തു. പി  വത്സകുമാർ അധ്യക്ഷനായി.  ഡിവിഷൻ പ്രസിഡന്റ് എം ലേഖധൻ, യു സന്തോഷ്, എൻ ഷൈജു  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top