22 December Sunday

കയറിനിൽക്കാൻ ഇടമില്ലാതെ ജങ്കാർ യാത്രികർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ബേപ്പൂർ തീരത്തെ ജെട്ടിയിൽ ജങ്കാർ കാത്തുനിൽക്കുന്ന യാത്രക്കാർ

ബേപ്പൂർ 

ദിവസവും ആയിരങ്ങൾ യാത്രചെയ്യുന്ന ബേപ്പൂർ – -ചാലിയം ജങ്കാർ കാത്തുനിൽക്കുന്നവർക്ക് കൊടും ദുരിതം. ബേപ്പൂർ തീരത്തെ ജെട്ടിയിലെത്തി ജങ്കാർ വരുന്നതുവരെ കാത്തുനിൽക്കുന്നവർ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്‌. അടുത്തൊന്നും കയറിപ്പറ്റാനൊരിടമില്ല. മിക്കപ്പോഴും ജെട്ടിക്കടുത്തുള്ള മരച്ചുവട്ടിലാണ് യാത്രക്കാർ അഭയം തേടുന്നത്. 
കോഴിക്കോട് –- കൊച്ചി തീരദേശപാതയിലെ ഏറ്റവും എളുപ്പ യാത്രാമാർഗവും ബേപ്പൂർ -ചാലിയം, കടലുണ്ടി എന്നീ പ്രധാന ടൂറിസ്റ്റ്  കേന്ദ്രങ്ങളെയും കോഴിക്കോട് നഗരത്തേയും കൂട്ടിയിണക്കുന്നതാണ് ജങ്കാർ സർവീസ്. ഇവിടെയെത്തുന്ന യാത്രികർക്കായി കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും അമ്മമാർക്ക് കുഞ്ഞുങ്ങളെ പാലൂട്ടുന്നതിനുൾപ്പെടെ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top