വടകര
വടകര ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വണ്ടി ഓടിച്ചയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വടകര പുതിയ സ്റ്റാൻഡിനു സമീപം ബുധൻ രാവിലെ ഏഴോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി കൃഷ്ണ നിലയത്തില്‍ കൃഷ്ണമണിയുടെ മാരുതി 800 കാറാണ് കത്തിനശിച്ചത്.
കരിമ്പനപാലത്തെ പെട്രോള്‍ പമ്പില്‍നിന്ന് പെട്രോള്‍ നിറച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കാറിനുള്ളില്‍നിന്നും പുക ഉയരുന്നതായി വഴിയാത്രക്കാര്‍ വിളിച്ച് പറഞ്ഞപ്പോൾ ഇയാള്‍ കാറില്‍നിന്നും പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. വടകര അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..