കോഴിക്കോട്
നഗരത്തിലെ സാംസ്‌കാരിക–-സാമൂഹിക പരിപാടികൾക്ക് ആതിഥ്യമരുളുന്ന ബീച്ച് ഫ്രീഡം സ്‌ക്വയറിന്റെ (സ്വാതന്ത്ര്യചത്വരം) നിർമിതിയുടെ സവിശേഷത കാണാനായി ചിലിയൻ ആർക്കിടെക്ട് അലെജാൻഡ്രോ അരവേനയെത്തി. ഫ്രീഡം സ്‌ക്വയറിന്റെ രൂപകൽപ്പന നിർവഹിച്ച ‘ഡി ഏർത്ത് ആർകിടെക്റ്റ്സി’ന്റെ ചീഫ് പി പി വിവേകിനൊപ്പമാണ് കഴിഞ്ഞ ദിവസം ബീച്ചിലെത്തിയത്.
വയനാട്ടിൽ ആർക്കിടെക്ടുമാരുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ബീച്ച് ഫ്രീഡം സ്‌ക്വയർ സംബന്ധിച്ച് ചർച്ച വന്നപ്പോൾ നേരിട്ട് കാണണമെന്ന ആഗ്രഹം പങ്കുവയ്‌ക്കുകയായിരുന്നു. പ്രധാനവേദിയും അനുബന്ധ ഭാഗങ്ങളും സന്ദർശിച്ചു.
മികവുറ്റതും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ രൂപകൽപ്പനയ്ക്ക് ഫ്രീഡം സ്‌ക്വയർ ദേശീയ അവാർഡ് നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ആർക്കിടെക്‌ചർ ജേർണലുകളിലും ഇത് സംബന്ധിച്ച വിവരങ്ങൾ വന്നിരുന്നു.
സാമൂഹ്യപ്രതിബദ്ധതയുള്ള രൂപകൽപ്പനയാണ് അലെജാൻഡ്രോ അരവേനയുടെ സവിശേഷത. ആർക്കിടെക്ചറിലെ പരമോന്നത അന്താരാഷ്ട്ര ബഹുമതിയായ പൃറ്റ്സ്കർ പുരസ്‌കാരം 2016ൽ ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..