താമരശേരി
സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. എരിയാ കമ്മിറ്റിയംഗം പി കെ ബാബു നയിച്ച കൊടിമരജാഥ ശിവപുരം കരിയാത്തൻകാവിൽ ജില്ലാ കമ്മിറ്റിയംഗം കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. അന്തരിച്ച പാർടി പ്രവർത്തകരായ സജിത്ത് കുമാറിന്റെ അച്ഛൻ ഇല്ലത്ത് രാമനും രഘുനാഥിന്റെ ഭാര്യ സ്മിതയും ചേർന്ന് ജാഥാ ലീഡർ പി കെ ബാബുവിന് കൊടിമരം കൈമാറി.
ഏരിയാ കമ്മിറ്റിയംഗം കെ ജമീല നയിച്ച പതാക ജാഥ കൂടത്തായിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. മുൻ നേതാക്കളായ കെ ബാലന്റെ ഭാര്യ ദേവി, ചന്തുക്കുട്ടിയുടെ ഭാര്യ സൗമിനി എന്നിവരിൽനിന്ന് ക്യാപ്റ്റൻ ഏറ്റുവാങ്ങി. ഇരു ജാഥകളും ഏരിയയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പെരുമ്പള്ളിയിൽ സംഗമിച്ചു. സമ്മേളന നഗരിയായ ഈങ്ങാപ്പുഴയിൽ പതാക എം ഇ ജലീലും കൊടിമരം കെ ഇ വർഗീസും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ കെ സി വേലായുധൻ പതാക ഉയർത്തി. ടി എ മൊയ്തീൻ അധ്യക്ഷനായി. കെ ബാബു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..