23 December Monday
കൃഷ്‌ണമേനോൻ വിടപറഞ്ഞിട്ട്‌ അമ്പതാണ്ട്‌

വേണം കോഴിക്കോട്ട്‌ ഉജ്വല സ്‌മാരകം

പ്രത്യേക ലേഖകൻUpdated: Sunday Oct 6, 2024

വി കെ കൃഷ്‌ണമേനോന്റെ മാനാഞ്ചിറയിലെ പ്രതിമ

 
കോഴിക്കോട്‌
വേർപാടിന്റെ അമ്പതുവർഷം പിന്നിടുമ്പോഴും വി കെ കൃഷ്‌ണമേനോന്റെ ഓർമകൾക്ക്‌ ജന്മനാട്ടിൽ അവഗണന. അന്താരാഷ്‌ട്ര തലത്തിൽ പെരുമയാർജിച്ച  രാഷ്‌ട്രതന്ത്രജ്ഞന്റെ ഓർമ നിലനിർത്തുന്ന ഒറ്റ സ്‌മാരകം കോഴിക്കോട്ടില്ല. 1974 ഒക്ടോബർ ആറിനായിരുന്നു കൃഷ്‌ണമേനോൻ അന്തരിച്ചത്‌. പന്നിയങ്കരയിൽ  അദ്ദേഹം താമസിച്ച  വീട്‌ നവീകരിച്ചില്ലെങ്കിൽ നശിക്കും.  മാനാഞ്ചിറയിൽ  അദ്ദേഹത്തിന്റെ ഗംഭീരമായ പ്രതിമയുണ്ട്‌. എന്നാൽ അതിനകത്തായതിനാൽ ആരും കാണില്ല. നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ പ്രതിമ ബി ഇ എം സ്‌കൂളിന്‌ മുന്നിലുണ്ട്‌. ദേശത്തിന്റെ കഥാകാരൻ എസ്‌ കെ പൊറ്റെക്കാട്ടിന്റെ പ്രതിമ മിഠായിത്തെരുവിലും.  കൃഷ്‌ണമേനോൻ പ്രതിമ മാനാഞ്ചിറയിൽനിന്ന്‌ മാറ്റി മിഠായിത്തെരുവിലോ  മറ്റെവിടെയെങ്കിലുമോ സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നതുമാണ്‌. സ്വാതന്ത്ര്യസമരപോരാളി, ആദ്യ വിദേശമന്ത്രി, രാജ്യാന്തര പ്രശസ്‌തനായ നയതന്ത്രജ്ഞൻ എന്നിങ്ങനെ അറിയപ്പെടുന്ന കോഴിക്കോട്ടുകാരന്റെ പേരിലുള്ള മറ്റൊരു സ്ഥാപനം ഈസ്റ്റ്‌ഹില്ലിലെ മ്യൂസിയമാണ്‌. അവിടെ മഹാനായ ദേശപുത്രന്റെ ഓർമ തുടിക്കുന്ന ഒന്നുമില്ല. കണ്ണൂരിലുള്ള സർക്കാർ വനിതാകോളേജാണ്‌ സംസ്ഥാനത്ത്‌ അറിയപ്പെടുന്ന കൃഷ്‌ണമേനോൻ സ്‌മാരകം.  
കൃഷ്‌ണമേനോൻ പ്രതിമ നഗരഹൃദയത്തിലേക്ക്‌ മാറ്റാൻ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബീക്കൺ കലാ സാംസ്‌കാരികവേദി  നഗരഭരണാധികാരികൾക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top