22 December Sunday
നാദാപുരം കോളേജിൽ യുഡിഎസ്‌എഫ്‌ അക്രമം

6 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

പരിക്കേറ്റ അമൽദേവും റയാൻ നാസിയയും

 

നാദാപുരം 
നാദാപുരം കോളേജിൽ യുഡിഎസ്‌എഫ്‌ അക്രമം. ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. പട്ടാമ്പി സ്വദേശി ഒന്നാംവർഷ ബിരുദ വിദ്യാർഥി അമൽദേവ്, റയാൻ നാസിയ, മൃദുൽ, അക്ഷയ് ബാബു, എസ് അക്ഷയ്, അലൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ അമൽദേവിനെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക്‌ സ്വദേശിനി റയാൻ നാസിയയുടെ കൈ ഒടിഞ്ഞു. മറ്റുള്ളവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യൂണിവേഴ്സിറ്റി യൂണിയൻ ഇലക്‌ഷനിലേക്ക് നാമനിർദേശ പത്രിക സമർപ്പണത്തിന് 12 വരെയാണ് സമയം അനുവദിച്ചത്‌. കൃത്യസമയത്ത് എത്തിയവർക്ക് അധ്യാപകർ ടോക്കൺ നൽകിയിരുന്നു. സമയം കഴിഞ്ഞെത്തിയ യുഡിഎസ്‌എഫ്‌ പ്രവർത്തകർ മുറിയിലേക്ക് തള്ളിക്കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് കോളേജ് ഉച്ചക്ക് വിട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top