22 December Sunday

വോട്ട്‌ തേടാൻ വിദ്യാർഥികളും യുവജനങ്ങളും

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

 

 
മുക്കം
വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിനായി വിദ്യാർഥികളും യുവജനങ്ങളും വീടുകൾ കയറി പ്രചാരണം നടത്തും. എൽഡിഎഫിന്റെ വിജയമുറപ്പിക്കാൻ സജീവമായി രംഗത്തിറങ്ങാൻ മുക്കത്ത് ചേർന്ന 
തിരുവമ്പാടി മണ്ഡലം വിദ്യാർഥി -യുവജന കൺവൻഷൻ തീരുമാനിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. എഐവൈഎഫ് ഏരിയാ സെക്രട്ടറി ഷൈജു അധ്യക്ഷനായി. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ രാജ്, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക, എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ, വി കെ വിനോദ്,  ദിപു പ്രേംനാഥ്, ശ്രീജിത്ത്‌, എ പി ജാഫർ ശരീഫ്, ഇ അബി എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ അരുൺ സ്വാഗതവും എസ്എഫ്ഐ ഏരിയാ സെക്രട്ടറി മുഹമ്മദ്‌ ഫാരിസ് നന്ദിയും പറഞ്ഞു. തുടർന്ന് മുക്കം ടൗണിൽ പ്രകടനവും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top