26 December Thursday

പത്താമത് ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ചാലിയാര്‍ റിവര്‍ പാഡിലില്‍നിന്ന്

കോഴിക്കോട്
ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്ര ചാലിയാർ റിവർ പാഡിൽ സമാപിച്ചു. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ കടവിൽനിന്ന് വെള്ളി ആരംഭിച്ച യാത്ര ഞായർ വൈകിട്ട്‌ ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബിൽ സമാപിച്ചത്. മാലിന്യവിമുക്ത ചാലിയാറെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബാണ് 68 കിലോമീറ്റർ യാത്ര സംഘടിപ്പിച്ചത്. ടൂറിസം വകുപ്പ്‌, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കോഴിക്കോട് പാരഗൺ റസ്‌റ്റോറന്റ്, ഗ്രീൻ വേംസ് എന്നിവരുമായി സഹകരിച്ചാണ്‌ പരിപാടി. ചാലിയാറിൽനിന്ന്‌ 1000 കിലോ മാലിന്യവും സംഘം ശേഖരിച്ചു.  
കയാക്കുകൾ, സ്റ്റാൻഡപ്പ് പാഡിലിങ്, പായ്‌വഞ്ചി, ചുരുളൻ വള്ളം എന്നിവയിലായിരുന്നു യാത്ര. ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 50 പേർ പങ്കെടുത്തു. 62 വയസ്സുള്ള ജർമൻകാരൻ യോഗ് മേയറായിരുന്നു മുതിർന്ന അംഗം. ബേപ്പൂർ കോസ്റ്റ് ഗാർഡ്‌, ചെറുവണ്ണൂർ പൗരസമിതി, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്‌ തുഴച്ചിലുകാരും ഒപ്പംചേർന്നു. 
യാത്ര നയിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിലെ ഇന്ത്യൻ താരം ധന്യ പൈലോ സമാപനം ഉദ്ഘാടനംചെയ്തു. കോസ്‌റ്റ്‌ ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് ശരത് ജോസ്, നീരജ് വർമ, ടി പി ഫെറ, കൗഷിക്‌ കോടിത്തോടിക, റിൻസി ഇക്ബാൽ, പ്രസാദ് തുമ്പാണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top