22 December Sunday

എൻഎച്ച്എം സംവിധാനം തകർക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി
കേരളത്തിന്റെ എൻഎച്ച്എം സംവിധാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി സി ഷൈനു അധ്യക്ഷനായി. ഡോ. ശീതൾ ശ്രീധർ, എം എ ഷാജു, ടി ഷിജു, റാൻഡോൾഫ് വിൻസെന്റ്‌, പി ജിജോ, ഡോ. ബബിനേഷ് ഭാസ്കർ, സി ജിൻസി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: റാൻഡോൾഫ് വിൻസന്റ്‌ (പ്രസിഡന്റ്‌), പി സി ഷൈനു, പി ജിജോ, ഡോ. ഇ രഷിദ (വൈസ് പ്രസിഡന്റുമാർ), സി ജിൻസി (സെക്രട്ടറി), ടി പി ജിതിൻ, വി രജിഷ, രമ്യ രാഘവൻ (ജോ. സെക്രട്ടറിമാർ), ഡോ. ശീതൾ ശ്രീധർ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top