23 December Monday

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ട്രാവലർ തീപിടിച്ച് കത്തുന്നു

കുറ്റ്യാടി 
കുറ്റ്യാടി -–-പക്രന്തളം ചുരം റോഡിൽ നാലാം വളവിൽ  സന്ദർശകരുമായി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന  ട്രാവലറിന്‌ തീപിടിച്ചു. ഞായർ രാവിലെ പത്തിനാണ്‌ സംഭവം. ഓടിക്കൊണ്ടിരുന്ന വണ്ടിയിൽനിന്ന്‌ പുക ഉയരുന്നതുകണ്ട ഡ്രൈവർ  ഉടൻ വണ്ടിനിർത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. ആളപായമില്ല. അരൂർ സ്വദേശിയുടെതാണ് കത്തിനശിച്ച വാഹനം. നാദാപുരത്തുനിന്ന് എത്തിയ അഗ്‌നിരക്ഷാസേന  തീ അണച്ചെങ്കിലും വാഹനം പൂർണമായി കത്തിനശിച്ചു. വളയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top