07 October Monday
അപകടം ഞായർ രാത്രി

ബസുകൾ കൂട്ടിയിടിച്ച്‌ 42 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

 കോഴിക്കോട്‌

മീഞ്ചന്ത മിനി ബൈപാസിൽ മാനാരിയിൽ ബസുകൾ കൂട്ടിയിടിച്ച്‌ 42 പേർക്ക്‌ പരിക്ക്‌. ഞായർ രാത്രി എട്ടോടെ കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആർടിസിയും മലപ്പുറം വേങ്ങരയിലേക്ക്‌ പോവുകയായിരുന്ന ‘നിനുസ്‌റ്റാർ’ സ്വകാര്യ ബസുമാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക്‌ മാറ്റി. രണ്ട്‌ കുട്ടികളുൾപ്പെടെ എട്ടുപേർക്ക്‌ സാരമായി പരിക്കേറ്റു. ബസുകളുടെ മുൻഭാഗം തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top