19 December Thursday

അധ്യാപകരുടെയും ജീവനക്കാരുടെയും 
ജില്ലാ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്എസ്ഇടിഒ സംഘടിപ്പിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സിവിൽ സ്റ്റേഷൻ 
മാർച്ചും ധർണയും എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

 

കോഴിക്കോട്
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സിവിൽ സ്റ്റേഷൻ മാർച്ച്‌ നടത്തി. ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ എൻ സജീഷ് നാരായണൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി സുധാകരൻ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്കുമാർ സ്വാഗതം പറഞ്ഞു. കോഴിക്കോട് പിഡബ്ല്യുഡി റോഡ്സ് ഓഫീസിന്‌ മുമ്പിൽനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. സംസ്ഥാന–-ജില്ലാ നേതാക്കളായ ഹംസ കണ്ണാട്ടിൽ, എം ദൈത്യേന്ദ്രകുമാർ, വി പി രാജീവൻ, കെ പി ഷീന, എം മഹേഷ്, ഷാജു കൂട്ടത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയത ചെറുക്കുക, ക്ഷാമബത്തക്കും ശമ്പള പരിഷ്‌കരണത്തിനും ആവശ്യമായ തുകയ്‌ക്ക്‌ ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്ബിഎ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top