23 December Monday
ഇന്ധനചോർച്ച

തോടുകളിൽ രാസപ്രയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024

എലത്തൂരിലെ ഓടകളിലും ജലാശയങ്ങളിലും രാസവസ്തു തളിക്കുന്നു

 

 
എലത്തൂർ
ഇന്ധനചോർച്ചയെ തുടർന്ന് മലിനമായ തോടുകളിൽ എച്ച്പിസിഎൽ അധികൃതർ മുംബൈയിൽ നിന്നെത്തിച്ച രാസവസ്തു പ്രയോഗിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ്  "നോവ 4 ജിഒഎസ്ഡി' എന്ന ഡിസ്പർസന്റ് ആണ്‌ ഡീസൽ കലർന്ന തോടുകളിലും ഓടകളിലും ജലാശയങ്ങളിലും തളിച്ചത്. 
ഡീസലിനെ ചെറിയ തുള്ളികളായി ജൈവവിഘടനം നടത്തുന്ന രാസവസ്തുവാണിത്. നിറമില്ലാത്ത കടൽവെള്ളത്തിലും ശുദ്ധജലത്തിലും പൂർണമായും ലയിക്കുമെന്നതാണ്‌ പ്രത്യേകത. പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 50 ലിറ്റർ ചെറിയ ബാരൽ ആണ് കൊണ്ടുവന്നത്. 
ഇതിനൊപ്പം വലിയ നാല്‌ ബാരലുകൾ കൂടി കൊണ്ടുവന്നു. നാട്ടുകാർ പരിശോധിച്ചപ്പോൾ വലിയ ബാരലുകൾ കാലിയായത്‌ തർക്കത്തിനിടയാക്കി.   കബളിപ്പിക്കാനുള്ള ശ്രമമാണിതെന്ന്‌ നാട്ടുകാർ ആരോപിക്കുകയും ചെയ്‌തു. ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, എഡിഎം എൻ എം മെഹറലി, കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു രാസപ്രയോഗം. സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ നിന്നുള്ള സംഘമെത്തി ഇന്ധനം കലർന്ന ജലാശയങ്ങളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ചു. 
സിഡബ്ല്യുആർഡിഎം സയന്റിസ്‌റ്റ്‌ വി എസ് ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എലത്തൂരിലെ മാട്ടുവയിൽ പ്രദേശത്ത് പരിശോധന നടത്തിയത്. പ്രദേശത്തെ മണ്ണിലും ജലാശയങ്ങളിലും എത്ര അളവിൽ ഡീസലിന്റെ സാന്നിധ്യം ഉണ്ടെന്ന് പരിശോധിക്കും  പ്രദേശത്തെ ഒരു കിണറിൽനിന്നും സാമ്പിൾ എടുത്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top