19 December Thursday

വയനാടിനായി ജില്ലാ പഞ്ചായത്തിന്റെ ഒരുകോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി മുഖ്യമന്ത്രി പിണറായി വിജയന് 
ചെക്ക് കൈമാറുന്നു

കോഴിക്കോട് 
വയനാടിനെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശിയിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ വി റീന, പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ എന്നിവർ ഒപ്പമുണ്ടായി. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട്‌ 10 വീടുകൾ നിർമിച്ചുനൽകുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ അറിയിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top