നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ 112 വീട് വാസയോഗ്യമല്ലെന്ന് കണ്ടെത്തി. 33 വീട് പൂർണമായി തകർന്നു. 79 വീട് താമസയോഗ്യമല്ലെന്നും വാണിമേൽ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം നടത്തിയ വിവരശേഖരണത്തിൽ കണ്ടെത്തി. വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നിവിടങ്ങളിൽ പഞ്ചായത്ത് അസി. എൻജിനിയർ സി വി രേവതിയുടെ നേതൃത്വത്തിലാണ് കണക്കെടുത്തത്.
12 വ്യാപാര സ്ഥാപനങ്ങളും അങ്കണവാടികളും തകർന്നിട്ടുണ്ട്. പഞ്ചായത്ത് റോഡുകൾക്ക് 10 കോടിയുടെ നാശമുണ്ടായി. 35 ലക്ഷം രൂപയുടെ നാശമാണ് കെട്ടിടങ്ങൾക്ക്.
എൻജിനിയറിങ് വിഭാഗം നൽകിയ പ്രാഥമിക വിവരം പഞ്ചായത്ത് സെക്രട്ടറി കെ വിനോദൻ കലക്ടർക്ക് സമർപ്പിച്ചു. സമഗ്ര നഷ്ടക്കണക്കുകൾ തയ്യാറാക്കാൻ കൂടുതൽ എൻജിനിയർമാരെ നിയമിക്കാൻ ആവശ്യപ്പെടുമെന്നും സെക്രട്ടറി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..