22 November Friday

ആവേശമായി സിഐടിയു അറിവുത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

സിഐടിയു സന്ദേശം അറിവുത്സവം ജില്ലാ മത്സരം കെ ഇ എൻ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
മാനവികതയുടെ നേർക്കാഴ്‌ചകളുമായി പോസ്‌റ്റർ രചിച്ചും മൂർച്ചയുള്ള വാക്കുകളാൽ  കൈയടി വാങ്ങിയും തൊഴിലാളികൾ മത്സരിച്ചപ്പോൾ ആവേശക്കാഴ്‌ചയായി സിഐടിയു ജില്ലാ അറിവുത്സവം. സിഐടിയു സന്ദേശം അമ്പതാം വാർഷികത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി നടക്കാവ്‌ ജിവിഎച്ച്‌എസ്‌എസിൽ സംഘടിപ്പിച്ച അറിവുത്സവത്തിൽ ഏഴിനങ്ങളിലായി പങ്കെടുത്തത്‌ 200 പേർ. പ്രസംഗം, ചലച്ചിത്ര ഗാനാലാപനം, കഥാരചന, കവിതാരചന, പോസ്റ്റർ രചന, മുദ്രാവാക്യം രചന, ലേഖനമെഴുത്ത്‌ എന്നിവയിലായി കരുത്തുള്ള ആശയങ്ങൾ അവർ അവതരിപ്പിച്ചു.
അറിവുത്സവം കെ ഇ എൻ ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ വി പി രാജീവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌, സി നാസർ എന്നിവർ സംസാരിച്ചു. കെ കെ മമ്മു സ്വാഗതവും സി അവിന നന്ദിയും പറഞ്ഞു. മത്സരത്തിൽ ആദ്യ രണ്ട്‌ സ്ഥാനങ്ങൾ നേടുന്നവർക്ക്‌ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. 28നും 29നും കോഴിക്കോട്ടാണ്‌ സംസ്ഥാന മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top