23 December Monday

ടി വി നിർമലൻ സഹകരണ മിത്ര പുരസ്കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മന്ത്രി എ കെ ശശീന്ദ്രനിൽനിന്ന്‌ ടി വി നിർമലൻ അവാർഡ് ഏറ്റുവാങ്ങുന്നു

 

കോഴിക്കോട്
പൊതുജന സമ്മതിയും സേവനപരതയും വൈവിധ്യങ്ങളായ ബാങ്കിങ്‌ സേവനങ്ങളും സൗകര്യങ്ങളും നടപ്പാക്കിയതും പരിഗണിച്ച് ബിസിനസ് ന്യൂസ് മാഗസിൻ ഏർപ്പെടുത്തിയ മികച്ച സഹകരണ ബാങ്കിങ്‌ പ്രസിഡന്റിനുള്ള സഹകരണ മിത്ര പുരസ്കാരം കലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ടി വി നിർമലൻ ഏറ്റുവാങ്ങി. പാലക്കാട് നടന്ന ബിസിനസ് ന്യൂസ് സഹകരണ സെമിനാറിൽ മന്ത്രി എ കെ ശശീന്ദ്രൻ പ്രശസ്തിപത്രവും ഫലകവും കൈമാറി. ചീഫ് എഡിറ്റർ എസ് വി അയ്യർ, മുൻ മന്ത്രി കെ ഇ ഇസ്മയിൽ, കെ ബാബു, കലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ ഇ സുനിൽ കുമാർ, ഡയറക്ടർമാരായ കെ വി വിശ്വനാഥൻ, കെ പി സലീം, ടി രാധാകൃഷ്ണൻ, ടി വി കുഞ്ഞായിൻ കോയ, ജീവനക്കാരായ ബി ബിജേഷ്, സുമേഷ്, ജിജിൽ എന്നിവരും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top