21 November Thursday
ജപ്പാൻ പദ്ധതി പൈപ്പ് മാറ്റി സ്ഥാപിക്കൽ

കുടിവെള്ളം വീട്ടിലെത്തിച്ച് കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ശുദ്ധജല വിതരണ പൈപ്പ് മാറ്റുന്നതിന്റെ ഭാഗമായി ജലവിതരണം നിലച്ചതോടെ കോർപറേഷന്റെ ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളം ശേഖരിച്ച് വീട്ടിലേക്ക് 
കൊണ്ടുപോകുന്ന കോതിയിലെ ബീവിയുമ്മ

കോഴിക്കോട്
ദേശീയപാതാ വികസനത്തോടനുബന്ധിച്ച് വേങ്ങേരിയിൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനെ തുടർന്ന് വീടുകളിൽ വെള്ളമെത്തിച്ച് കോർപറേഷൻ. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിർത്തിവച്ച സാഹചര്യത്തിലാണ് വീടുകളിൽ വെള്ളമെത്തിക്കുന്നത്. 
മുന്ന് മുതൽ അഞ്ച് ദിവസത്തേക്കാണ് വെള്ളം പിടിച്ചുവയ്ക്കുന്നത്. മിക്ക ദിവസങ്ങളിലും രാവിലെ ആറ് മുതൽ രാത്രി 11 വരെ വിതരണം നടക്കുന്നുണ്ട്. ന​ഗരത്തിലെ വിവിധ ഓഫീസുകളിലും ആശുപത്രികളിലുമെല്ലാം വെള്ളമെത്തിക്കുന്നു. കോർപറേഷന്റെ കൈവശമുള്ള നാല് ലോറികൾക്കുപുറമെ വാടകയ്ക്ക് എടുത്തവയും വിതരണത്തിനായി ഉപയോ​ഗിക്കുന്നു. ചേവായൂർ, കോതി ബീച്ച് പരിസരം തുടങ്ങിയ മേഖലകളിലാണ് വെള്ളത്തിന് ആവശ്യക്കാർ കൂടുതലെന്നും അടിയന്തരമായി വിളിക്കുന്നവർക്ക് ഉടൻ വെള്ളമെത്തിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 
പ്രവൃത്തി പൂർത്തീകരിച്ച് ശനിയാഴ്ച പമ്പിങ് പുനരാരംഭിക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാൽ ശുദ്ധജലം സംഭരിച്ചുവയ്ക്കണമെന്നും അധികൃതർ നേരത്തേ അറിയിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top