18 December Wednesday

കേന്ദ്രമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

 

എലത്തൂർ
ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ഇന്ധനചോർച്ചയിൽ കലക്ടർ സ്‌നേഹിൽകുമാർ സിങ്‌ കേന്ദ്രമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട്‌ നൽകി. ജല അതോറിറ്റി, സിഡബ്ല്യുആർഡിഎം, മലിനീകരണ നിയന്ത്രണ ബോർഡ്, കൺട്രോ ൾ ഓഫ് എക്‌സ്‌പ്ലോസീവ് അ തോറിറ്റി തുടങ്ങിയ വകുപ്പുകളും ഉന്നത ഉദ്യോഗസ്ഥരും ഡിപ്പോയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ വിശദീകരണം നൽകിയത്. 
എച്ച്പിസിഎല്ലിന്റെ ഭാഗത്തുനിന്ന്‌ കടുത്ത അനാസ്ഥയുണ്ടായി എന്ന വിവരം ധരിപ്പിച്ചതായാണ് സൂചന. ഡെപ്യൂട്ടി കലക്ടർക്ക് ലഭിച്ച പരിശോധന റിപ്പോർട്ടുകൾ കലക്ടർക്ക് കൈമാറി. 
ഇവ പൂർണമായും കലക്ടർ പഠിച്ചുവരുന്നതേയുള്ളു. ശേഷം പൂർണറിപ്പോർട്ട്‌ സമർപ്പിക്കും. ഇന്ധനചോർച്ചയുണ്ടായ ഉടൻ കലക്ടറെ അറിയിക്കാത്തതിനും പൊലീസ്, അഗ്‌നിരക്ഷാസേന, ആരോഗ്യവിഭാഗം, എക്‌സ്‌പ്ലോസീവ് വകുപ്പ്‌ എന്നിവരോട്‌ വിവരം മൂടിവച്ചതിനും വനം മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസും ഡിപ്പോ മാനേജരെ അതൃപ്തി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top