22 November Friday

പന്തീരാങ്കാവ് ഗാർഹികപീഡനം: 
ദമ്പതികൾ നേരിട്ട്‌ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
കൊച്ചി 
പന്തീരാങ്കാവ്‌ ഗാർഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുൽ പി ഗോപാലും പരാതിക്കാരിയായ യുവതിയും 14ന് നേരിട്ട് ഹാജരാകണമെന്ന് ഹെെക്കോടതി. അതുവരെ അറസ്റ്റ്‌ അടക്കമുള്ള നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചു. 
ഗാർഹികപീഡന പരാതിയിൽ പന്തീരാങ്കാവ്‌ പൊലീസ്‌ വധശ്രമത്തിന് കേസെടുത്ത്‌ അന്വേഷണം തുടരുകയാണ്. ഈ കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവതിയുടെ ഭർത്താവായ രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജിയാണ് ഹെെക്കോടതി പരിഗണിക്കുന്നത്. 
എറണാകുളം വടക്കേക്കര സ്വദേശിയാണ്‌ യുവതി. വിവാഹം കഴിഞ്ഞ്‌ ഒരാഴ്‌ചയ്‌ക്കുശേഷം വീട്ടുകാർ പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ മകളെ കാണാനെത്തിയപ്പോഴാണ്‌ മർദനമേറ്റ്‌ അവശനിലയിൽ കണ്ടത്‌.  തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ രാഹുൽ ഒളിവിൽ പോയി. ഭർത്താവ് മർദിച്ചിട്ടില്ലെന്നും സമ്മർദംമൂലം പറഞ്ഞതാണെന്നും യുവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ കുടുംബപ്രശ്നം പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഹർജി നൽകി. ഭർത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നൽകി. എന്നാൽ, യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടർന്നാകാമെന്നും ഒരുമിച്ച് താമസിച്ചാൽ വീണ്ടും രാഹുൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ്‌ പൊലീസ് കമീഷണർ കോടതിയെ ധരിപ്പിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top