23 December Monday

പിക്കപ്പ് വാൻ ഇടിച്ച്‌ 
കാർ യാത്രക്കാരിക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
നന്മണ്ട
പിക്കപ്പ്‌ വാൻ ഇടിച്ച്‌ കാർ യാത്രക്കാരിക്ക്‌ പരിക്കേറ്റു. പേരാമ്പ്ര സ്വദേശിനി ലിസ്ന (45) യ്‌ക്കാണ്‌ പരിക്കേറ്റത്‌. നട്ടെല്ലിന്‌ പരിക്കേറ്റ ലിസ്‌നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ 6.45ന്‌ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ്‌ അപകടം. ബാലുശേരിയിലേക്ക്‌ വരികയായിരുന്ന പിക്കപ്പ്‌ വാൻ ദിശതെറ്റിവന്ന്‌ കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിറകിൽ ഗ്യാസ്‌ സിലിണ്ടർ വാഹനവും ഇടിച്ചു. രണ്ട്‌ വാഹനത്തിന്റെയും ഇടയിൽപെട്ട്‌ കാർ തകർന്നു. കാറിലുണ്ടായിരുന്ന മറ്റ്‌ രണ്ടുപേർക്ക് കാര്യമായ പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top