22 December Sunday

ഷണ്ടിങ്‌ ഏരിയയിൽ 
ട്രെയിൻ പാളംതെറ്റി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

 

എലത്തൂർ
എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോക്കടുത്ത് ഗുഡ്‌സ്‌ ട്രെയിൻ പാളംതെറ്റി. ഡിപ്പോയിൽ പെട്രോളും ഡീസലും ഇറക്കാൻ നിർത്തുന്ന അതീവ സുക്ഷാമേഖലയായ ഷണ്ടിങ്‌ ഏരിയയിലാണ്‌ ട്രെയിനിന്റെ പിറകിലെ എൻജിനും ഗാർഡ്‌ റൂമും പാളം തെറ്റിയത്. ബുധനാഴ്ച രാത്രിയാണ്‌ അപകടം.   
ഇന്ധനമുള്ള ബോഗിയായിരുന്നു പാളംതെറ്റിയിരുന്നതെങ്കിൽ പെട്രോളിയം ഡിപ്പോക്ക്‌ സമീപമുള്ളതിനാൽ  വൻ ദുരന്തമാകുമായിരുന്നു. വ്യാഴം പകൽ 11ഓടെ  ട്രെയിൻ പാളത്തിലേക്ക് കയറ്റിയശേഷം കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top