22 December Sunday

ഫോഗട്ടിനൊപ്പം വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
കോഴിക്കോട്‌
രാജ്യത്തെ അഭിമാനതാരം വിനേഷ്‌ ഫോഗട്ടിനൊപ്പമെന്ന്‌ പ്രഖ്യാപിച്ച്‌ ക്യാമ്പസുകൾ. ഗുസ്‌തി താരത്തിന്‌ ഐക്യദാർഢ്യമേകി എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ചു. വിനേഷ്‌ ഫോഗട്ടിനെ അയോഗ്യയാക്കാൻ കൂട്ടുനിന്ന കേന്ദ്ര സർക്കാർ–-ബിജെപി–-- ഗുസ്തി ഫെഡറേഷൻ ഗൂഢാലോചനക്കെതിരെ മുദ്രാവാക്യമുയർത്തി യൂണിറ്റുകളിൽ ‘സ്‌റ്റുഡന്റ്‌സ്‌ റസ്‌ൽ’ എന്ന പേരിലാണ്‌ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. 
ജില്ലയിലെ എല്ലാ കോളേജ്‌ യൂണിറ്റുകളിലും നിരവധി വിദ്യാലയങ്ങളിലും പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും വിദ്യാർഥികൾ പ്രതിഷേധം രേഖപ്പെടുത്തി. കോലത്തിൽ പഞ്ച്‌ ചെയ്‌തും പ്രതിഷേധിച്ചു. വിവിധ ക്യാമ്പസുകളിലായി ആയിരക്കണക്കിന്‌ വിദ്യാർഥികൾ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top