17 September Tuesday

വിലങ്ങാട്‌ ക്യാമ്പിൽ അതിവേഗ ഇന്റർനെറ്റുമായി കെ ഫോൺ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
കോഴിക്കോട്‌
ഉരുൾപൊട്ടലിൽ തകർന്ന വിതരണശൃംഖല പുനഃസ്ഥാപിച്ച്‌ വിലങ്ങാട്ട്‌ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ എത്തിച്ച്‌ കെ ഫോൺ. ദുരിതാശ്വാസ ക്യാമ്പായ വിലങ്ങാട്‌ സെന്റ്‌ ജോർജ്‌സ്‌ ഹൈസ്‌കൂളിൽ ബുധനാഴ്‌ച കണക്‌ഷൻ പുനഃസ്ഥാപിച്ചു. കൺട്രോൾ റൂമായി പ്രവർത്തിക്കുന്ന സ്‌കൂളിലേക്കാണ്‌ കെ ഫോൺ കണക്‌ഷനും വൈഫൈ മോഡവും ലഭ്യമാക്കിയത്‌.
ദുരന്തത്തിൽ രണ്ട്‌ കിലോമീറ്ററോളം കെ ഫോൺ കേബിളും ഉപകരണങ്ങളുമാണ്‌ നശിച്ചത്‌. മേഖലയിൽ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. കെഎസ്‌ഇബി വിതരണശൃംഖല പുനഃസ്ഥാപിച്ച തൊട്ടടുത്ത ദിവസംതന്നെ ദുരന്തമേഖലയിൽ കെ ഫോൺ കണക്‌ഷൻ തിരികെയെത്തിച്ചു. 500 എംബിപിഎസ്‌ വരെ വേഗമുള്ള ഡ്യുവൽ ബാൻഡാണ്‌ ബുധനാഴ്‌ച സ്‌കൂളിൽ ലഭ്യമാക്കിയത്‌. കൺട്രോൾ റൂമിന്റെ ആവശ്യപ്രകാരം കംപ്യൂട്ടറുകളിലേക്ക്‌ 100 എംബിഎസ് വേഗമോടെയാണ്‌ കണക്‌ഷൻ നൽകിയത്‌. ആവശ്യപ്പെട്ടാൽ വേഗം ഉയർത്തുമെന്ന്‌ കെ ഫോൺ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top