22 December Sunday

സംവാദങ്ങളുടെ ആൽബം 
പ്രകാശനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
കോഴിക്കോട്‌
കെ ഇ എന്നിന്റെ രചനാലോകത്തിൽ നിന്നും തെരഞ്ഞെടുത്ത സാംസ്‌കാരിക വിശകലന കുറിപ്പുകളുടെ സമാഹാരം ചൊവ്വാഴ്‌ച പ്രകാശിപ്പിക്കും. ‘സംവാദങ്ങളുടെ ആൽബം’ എന്ന പുസ്തകം നിലപാടുകളുടെ, സാംസ്‌കാരിക വിമർശനങ്ങളുടെ ഊറ്റുറപ്പിനാൽ സമ്പന്നമാണ്‌. സംവാദം സമരം നടത്തുന്നത്‌  പഴയകാലത്തിന്റെ ജീർണതകളോട്‌ മാത്രമല്ല, ഇന്നത്തെ ലോകത്ത്‌ ആധിപത്യം സ്ഥാപിക്കുന്ന നവവാണിജ്യ കാൽപ്പനിക കാഴ്‌ചപ്പാടുകളോടും പുസ്‌തകം കലഹിക്കുന്നു. 
നവ കാൽപ്പനിക സമീപനങ്ങളോടും ജീവിതത്തെ വിവാദത്തിനുള്ള അസംസ്കൃത പദാർഥമായി മാത്രം പരിഗണിക്കുന്ന സാംസ്‌കാരിക വ്യവസായത്തോടും എതിരിട്ടാണ്‌  ഓരോ സംവാദവും വളരുന്നതെന്ന്‌ അടിവരയിടുന്നു. കറുപ്പിന്റെ സൗന്ദര്യശാസ്‌ത്രം, ചെറുതിന്റെ ചെറുത്തുനിൽപ്പ്‌, ലൗവിലും ജിഹാദ്‌, പലസ്‌തീൻ ഒഴുകുന്നത്‌ ആരുടെ  പുസ്‌തകം, കുറത്തി അഥവാ കീഴാളരുടെ അമർഷം തുടങ്ങി  37 രചനകളാണ്‌ പുസ്‌തകത്തിലുള്ളത്‌. ചിന്ത പബ്ലിഷേഴ്സാണ്‌ പ്രസാധകർ.  പ്രകാശനവും  സംവാദവും വൈകിട്ട് 4.30ന് എൻജിഒ യൂണിയൻ ഹാളിൽ നടക്കും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം  എം എ ബേബി, എം സ്വരാജിന് നൽകി പ്രകാശിപ്പിക്കും.    കെ എസ് രഞ്ജിത് പുസ്തക പരിചയം നടത്തും. തുടർന്ന് കെ ഇ എൻ വായനയുടെ സംവാദ തലം എന്ന വിഷയത്തിൽ സദസ്യർ കൂടി പങ്കാളിയാവുന്ന സംവാദം നടക്കും. കെ ഇ എൻ ചർച്ചകളോട് പ്രതികരിച്ച്‌ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top