25 November Monday

വമ്പൻ ഓഫർ; വിലക്കുറവിന്റെ ഓണം

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024

കോഴിക്കോട് സ്റ്റേഡിയം കോമ്പൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം ഫെയറിൽ സാധനങ്ങൾ വാങ്ങാനായി എത്തിയവർ

 
കോഴിക്കോട്‌
‘‘നല്ല വിലക്കുറവുണ്ട്‌.  കൊല്ലങ്ങളായി ഓണത്തിന്‌ സാധനങ്ങൾ വാങ്ങാൻ സപ്ലൈകോ ആണ്‌ ആശ്രയം. സബ്‌സിഡി സാധനങ്ങൾ മാത്രമല്ല സോപ്പും സോപ്പുപൊടിയുമടക്കം ഇവിടെയുണ്ട്‌.’’–- കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം വളപ്പിലെ സപ്ലൈകോ ജില്ലാ ഓണച്ചന്തയിൽന്ന്‌ സാധനങ്ങൾ വാങ്ങി മടങ്ങവേ മായനാട്‌ സ്വദേശി കൃഷ്‌ണൻ പറഞ്ഞു. വീടകങ്ങളിൽ സമൃദ്ധിയുടെ ഓണം സമ്മാനിക്കുന്ന സർക്കാർ ഇടപെടലിനുള്ള സാക്ഷ്യമാണ്‌ പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയുടെ ഈ വാക്കുകൾ.  വെള്ളിയാഴ്‌ച തുടങ്ങിയ ജില്ലാ മേളയിൽ രണ്ടു ദിവസത്തിനകം  രണ്ടായിരത്തിലേറെ പേരാണ്‌ എത്തിയത്‌. ആറ്‌ ലക്ഷത്തിലേറെ രൂപയുടെ വിൽപ്പന നടന്നു. സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക്‌ 10 ശതമാനം അധിക ഓഫർ ലഭിക്കുന്ന മണിക്കൂറുകളിലാണ്‌ തിരക്ക്‌ കൂടുതൽ.  
സന്തോഷത്തിന്റെ 
2 മണിക്കൂർ
ദിവസവും പകൽ രണ്ടു മണി മുതൽ നാലുവരെ സബ്‌സിഡി ഇതര സാധനങ്ങൾക്കെല്ലാം 10 ശതമാനം വിലക്കുറവ്‌ ലഭിക്കും. വിവിധ ബ്രാൻഡുകളിലെ ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമെ അധിക വിലക്കുറവ് നൽകുന്നതാണ്‌ ഡീപ് ഡിസ്‌കൗണ്ട് അവേഴ്സ്. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമുണ്ട്‌. 255 രൂപയുടെ ആറ്‌ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്‌ക്ക്‌ ലഭിക്കുന്ന ശബരി ഓണം കിറ്റും പ്രത്യേകതയാണ്‌. ആകർഷകമായ മറ്റ്‌ കോമ്പോ ഓഫറുകളുമുണ്ട്‌.
ജില്ലയിൽ 14 ചന്ത
ജില്ലാ മേളയും നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള മേളകളുമായി   14 ചന്തയാണ്‌ സപ്ലൈകോ ഒരുക്കിയത്‌. നിയോജകമണ്ഡലം മേളകൾ തിങ്കൾ തുടങ്ങും. 14 വരെയാണ്‌ മേള. സബ്‌സിഡി നിരക്കിലുള്ള 13 ഇനങ്ങൾക്കുപുറമെ പ്രമുഖ ബ്രാൻഡുകളുടെയടക്കം ഉൽപ്പന്നങ്ങൾക്ക്‌ 45 ശതമാനം വരെ വിലക്കുറവുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top