25 November Monday
കരാട്ടെയിൽ ലോക റെക്കോർഡ്‌

ഈ അച്ഛനും മകളും 
ശിഷ്യയും പൊളിയാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

അജിഷിന്റെ ശരീരത്തിൽ കാർ കയറ്റുന്നു

എലത്തൂർ
കരാട്ടെയിൽ മൂന്ന്‌ ലോക റെക്കോഡുകൾ കീഴടക്കി അച്ഛനും മകളും ശിഷ്യയും. എലത്തൂരിലെ കാജുകാഡോ കരാട്ടെയുടെ മാസ്റ്റർ അജീഷും മകൾ അരുന്ധതിയും അജീഷിന്റെ ശിഷ്യ അനാമികയുമാണ് റെക്കോഡിനായുള്ള പ്രകടനം കാഴ്ചവച്ചത്. 
മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ അജീഷിന്റെ ശരീരത്തിലൂടെ 350 ബൈക്കുകളും അഞ്ച്‌ കാറുകളും കയറ്റിയിറക്കി. മകൾ അരുന്ധതി കുറഞ്ഞ സമയത്തിനിടയിൽ 420 ടൈലുകൾ കൈകൊണ്ടടിച്ചു തകർത്ത്‌ റെക്കോഡ് നേടി. 
ശിഷ്യയായ അനാമികയാവട്ടെ കരാട്ടെ വിദ്യാർഥികളുടെ തലയിൽ കമഴ്‌ത്തിവച്ച 120 മൺചട്ടികൾ തുടർച്ചയായി കാലുകൊണ്ടടിച്ചുതകർത്തു. 
എം ദിലീപ്കുമാറിന്റെ ശിക്ഷണത്തിൽ ഏറെനാളത്തെ പരിശ്രമത്തിലാണ് മൂവരും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംനേടിയത്. 
മേയർ ബീന ഫിലിപ്പ്, കാനത്തിൽ ജമീല എംഎൽഎ, വികസന സമിതി അധ്യക്ഷ ഒ പി ഷിജിന, കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, വി കെ മോഹൻദാസ്, വി പി മനോജ്, എസ് എം തുഷാര, കെ സി ശോഭിത, ഇ പി സഫീന, സ്വാഗതസംഘം കൺവീനർ സി പി രമേശൻ, ചെയർമാൻ ടി പി വിജയൻ, എം ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top