19 December Thursday

തിക്കോടി അടിപ്പാതയ്ക്കായി കലക്ടറേറ്റ് മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിക്കോടി അടിപ്പാത കർമസമിതി നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും പഞ്ചായത്ത് പ്രസിഡന്റ്‌ 
ജമീല സമദ് ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി
തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി കർമസമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് ഉദ്ഘാടനംചെയ്തു. കർമസമിതി ചെയർമാൻ വി കെ അബ്ദുൾമജീദ് അധ്യക്ഷനായി. ആർ വിശ്വൻ, കെ പി നാരായണൻ, പി വി റംല, ബിജു കളത്തിൽ, ഭാസ്കരൻ തിക്കോടി, കെ കെ ഷാഹിദ, ശ്രീധരൻ ചെമ്പുഞ്ചില എന്നിവർ സംസാരിച്ചു. സന്തോഷ് തിക്കോടി സ്വാഗതവും കൺവീനർ കെ വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. 
റോഡിന് ഇരുവശവും വൻമതിലുകൾ കെട്ടി വേർതിരിച്ച തിക്കോടി പ്രദേശം ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. 
ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിപ്പാത അനുവദിച്ചുകൊണ്ട് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം കർമസമിതി ഭാരവാഹികൾ കലക്ടർക്ക് സമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top