22 December Sunday

ആഭരണ നിർമാണത്തൊഴിലാളികൾ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ആഭരണ നിർമാണത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി എം ​ഗിരീഷ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്
ആഭരണ നിർമാണത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ് തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സിഐടിയു ജില്ലാ സെക്രട്ടറി എം ​ഗിരീഷ് ഉദ്ഘാടനംചെയ്തു. ആഭരണ നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് അളത്തിൽ വാസു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ പി ശശി സംസാരിച്ചു. സെക്രട്ടറി കെ ജയരാജ് സ്വാ​ഗതവും ജോയിന്റ് സെക്രട്ടറി പി കെ സുരേഷ്ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top