പയ്യോളി
ഗുരുതര വൃക്കരോഗം ബാധിച്ച പയ്യോളി നഗരസഭ തച്ചൻകുന്ന് 19-ാം ഡിവിഷനിലെ മംഗലശ്ശേരി ദിനേശന്റെ (48) ചികിത്സക്ക് നാടൊന്നിക്കുന്നു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നത് ഉദാരമതികളുടെ സഹായംകൊണ്ടാണ്. വൃക്ക മാറ്റിവച്ചാലേ ദിനേശന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് 25 ലക്ഷം രൂപ ചെലവ് വരും. ടാക്സി ഡ്രൈവറായ ദിനേശന് ഈ സംഖ്യ ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ദിനേശന്റെ ചികിത്സാ ആവശ്യാർത്ഥം വിപുലമായ കമ്മിറ്റിക്ക് രൂപംനൽകി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൗൺസിലർ കാര്യാട്ട് ഗോപാലൻ (ചെയർമാൻ), കെ കെ മനോജൻ (കൺവീനർ), കെ പി അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. അക്കൗണ്ട് നമ്പർ: 50200102258015. ഐഎഫ്എസ് സി : എച്ച്ഡിഎഫ്സി 0008363.
വാർത്താസമ്മേളനത്തിൽ വടക്കയിൽ ഷഫീഖ്, കാര്യാട്ട് ഗോപാലൻ, കെ കെ മനോജൻ , കെ പി അബ്ദുറഹിമാൻ, പ്രഭാകരൻ പ്രശാന്തി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..